Mukkam

അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് : യൂത്ത് കോൺഗ്രസ് നൽകിയ കോടതിയലക്ഷ്യ കേസ് ഫയലിൽ സ്വീകരിച്ചു

മുക്കം : അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ഇതോടെ റോഡുമായി ബന്ധപ്പെട്ട ക്രമക്കേട് കോടതിക്കും ബോധ്യപ്പെട്ടതായി യു.ഡി.വൈ.എഫ് നേതാക്കൾ മുക്കത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ഏഴുദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥർ മറുപടിനൽകണമെന്ന് കോടതി ആവശ്യപ്പെട്ടതായും യു.ഡി.വൈ.എഫ് നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ജൂലായിൽ റോഡ്പ്രവൃത്തി കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും ഓഗസ്റ്റിൽ സ്റ്റേ വെക്കേറ്റ് ചെയ്തിരുന്നു. എന്നാൽ, ഡി.പി.ആർ. പ്രകാരം മാത്രമേ പ്രവൃത്തി നടത്താവൂവെന്ന് അന്ന് കോടതി പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും യു.ഡി.വൈ.എഫ്. നേതാക്കൾ പറഞ്ഞു.

യൂത്ത് കോൺഗ്രസ് ഉൾപ്പെടെ യു.ഡി.എഫ്. യുവജന സംഘടനകൾ പിന്നിലുണ്ടെന്നും ഒരുവിധ അഴിമതിയും അനുവദിക്കില്ലെന്നും നേതാക്കൾ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ്്‌ ഷഹീർ എരഞ്ഞോണ, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് വി.പി.എ. ജലീൽ, അലക്സ് തോമസ്, കമറുദ്ദീൻ അടിവാരം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button