Mukkam
മുക്കം പി സി ജംഗ്ഷൻ സിഗ്നലിൽ അപകടങ്ങൾ തുടർക്കഥയാവുന്നു

മുക്കം:മുക്കം പി. സി. ജംഗ്ഷൻ സിഗ്നലിൽ അപകടങ്ങൾ തുടർകഥയാവുന്നു.
ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്ക് സിഗ്നലിലെ ഡിവൈഡർ പെട്ടന്ന് ശ്രദ്ധയിൽ പെടാത്തതും റോഡ് സൈഡിലെ ഘട്ടറും മൂലം അപകടം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്.
വാഹനങ്ങൾ അപകടത്തിൽ പെടുന്നതും സിഗ്നലിൽ റോഡിന്റെ വീതി കുറവും മിക്ക സമയങ്ങളിലും സിഗ്നൽ ബ്ലോക്ക് ആവുന്നതിന് ഇടയാവുന്നു.







