KoodaranjiVideos

തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാഹുൽഗാന്ധിയുടെ റോഡ് ഷോ; ജനസാഗരമായി കൂടരഞ്ഞി

തിരുവമ്പാടി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി പി ചെറിയ മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാഹുൽഗാന്ധി പങ്കെടുത്ത റോഡ് ഷോ ഇന്ന് കൂടരഞ്ഞിയിൽ നടന്നു. ഉച്ചയ്ക്ക് ശേഷം കൂടരഞ്ഞി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ രാഹുൽഗാന്ധി നയിച്ച റോഡ് ഷോ കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ വച്ച് നടന്ന കോർണർ മീറ്റിങ്ങോടുകൂടിയാണ് സമാപിച്ചത്.

നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി പി ചെറിയ മുഹമ്മദ്,
കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ദിവ്യ ഷിബു, നിസാറ ബീഗം, അഞ്ജന ജോസഫ്, ജോമ സുരേഷ്, സി വി ഗഫൂർ, ഷാനിദ് ചോണാട്, സണ്ണി പെരിഗലംതറപ്പേൽ, സെബിൻ പൈമ്പള്ളിൽ, ജോസഫ് എലഞ്ഞിക്കൽ എന്നിവർ ചേർന്ന്
രാഹുൽഗാന്ധിയെ മൈതാനത്ത് വരവേറ്റു.

കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ നടന്ന കോർണർ മീറ്റിങ്ങിൽ സി പി ചെറിയ മുഹമ്മദ്, രാഹുൽഗാന്ധി എന്നിവർ സംസാരിച്ചു. രാഹുൽഗാന്ധിയുടെ വാക്കുകൾ കെ സി വേണുഗോപാൽ എം പി പരിഭാഷപ്പെടുത്തി. താരിഖ് അൻവർ, ഡി സി സി പ്രസിഡൻ്റ് യു രാജീവൻ മാസ്റ്റർ, വി കെ ഹുസയിൻകുട്ടി, സി കെ കാസിം, സി ജെ ആൻ്റണി, കെവി അബ്ദു റഹിമാൻ, എം ടി അഷ്റഫ്, കെ ടി മൻസൂർ, ബാബു പൈക്കാട്ടിൽ, വി എ നസീർ, ഷംസീർ എരഞ്ഞോണ, ടി സി മാത്യു, അബ്ദു കൊയങ്ങോറൻ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button