Entertainment

സ്റ്റിയറിംഗ് ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ മതി….! വൈറല്‍ ആയി ‘താമരശ്ശേരി ചുരം’ ആനിമേഷന്‍ വീഡിയോ

വൈറലായ ‘ഗംഗേ’ എന്ന ആനിമേഷന്‍ വീഡിയോക്ക് ശേഷം മലയാളികള്‍ ഏറ്റെടുത്ത കുതിരവട്ടം പപ്പുവിന്റെ താമരശ്ശേരി ചുരം എന്ന കോമഡി സീന്‍ പുനര്‍നിര്‍മിച്ച് ആനിമേറ്റര്‍ അജു മോഹന്‍.

‘വെള്ളാനകളുടെ നാട്’ എന്ന ചിത്രത്തില്‍ നടന്‍ പപ്പു ഹിറ്റാക്കിയ താമരശ്ശേരി ചുരം എന്ന കോമഡി സീനിന്റെ ആനിമേഷന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. ഈ വീഡിയോ നടനും പപ്പുവിന്റെ മകനുമായ ബിനു പപ്പു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

നേരത്തെ മണിച്ചിത്രതാഴ് എന്ന ചിത്രത്തിലെ ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഗാനത്തിലെ സീന്‍ ആനിമേഷന്‍ ആയി ചെയ്ത വീഡിയോ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

18 സെക്കന്‍ഡ് ഉള്ള വീഡിയോ നിരവധി പേരായിരുന്നു ഷെയര്‍ ചെയ്തത്. കാനഡയിലെ വി.എഫ്.എക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന അജു മോഹന്റെ @gebonions എന്ന ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button