Kodanchery

വിനോദ സഞ്ചാര മേഖലകളിലും നിയന്ത്രണം ഏർപ്പെടുത്തി

കോടഞ്ചേരി: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനമാണ് നിരോധിച്ചത്. ജില്ലയിലെ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളിലാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്.

നിയന്ത്രണമേർപ്പെടുത്തിയ വിനോദസഞ്ചാര മേഖലകളിൽ ഒരേ സമയം 200 ആളുകളിൽ കൂടുതൽ പാടില്ലെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പൊലീസ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

Related Articles

Leave a Reply

Back to top button