Entertainment

ഗംഭീര തിരിച്ചുവരവുമായി സുരേഷ് ഗോപി; ‘തമിഴരശ’ന്റെ ടീസര്‍ പുറത്തുവിട്ടു

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി. ‘തമിഴരശന്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചുവരവ്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നേരത്തേ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തിലെ നായകന്‍. രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക.

ബാബു യോഗേശ്വരന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഇളയരാജ ആണ്. സോനു സൂദ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Related Articles

Leave a Reply

Back to top button