India

‘ ജയ് ശ്രീം റാം’ വിളിച്ചെത്തി ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ബോംബെറിഞ്ഞ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ‘ജയ് ശ്രീ റാം’ വിളിച്ച് ബംഗാളിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. എട്ട് പേരടങ്ങുന്ന സംഘമാണ് ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ ചിതറിയോടിയതോടെ പള്ളിയിലെ വസ്തുക്കളും ഇവര്‍ അടിച്ച് തകര്‍ത്തിരുന്നു.

കൊല്‍ക്കത്തയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഈസ്റ്റ് മിഡ്‌നാപൂരിലെ ഭഗ്‌വാന്‍പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പള്ളിയിലെ വൈദികന്‍ അലോക് ഘോഷ് നല്‍കിയ പരാതിയിലാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ എട്ട് പേര്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് വൈദികന്റെ പരാതിയില്‍ പറയുന്നു.

ശനിയാഴ്ച ഉച്ചയോടെ വിശ്വാസികള്‍ പള്ളിയിലെത്തിയതും സമീപത്തുനിന്ന് രണ്ട ബോംബുകള്‍ പൊട്ടുകയുമായിരുന്നു. ആളുകള്‍ ഇറങ്ങിയോടിയതോടെ സംഘം പള്ളിയില്‍ കയറി കസേരകള്‍, മേശകള്‍, ജനാലകള്‍, മൈക്രോഫോണുകള്‍ എന്നിവ തല്ലിത്തകര്‍ക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button