Thiruvambady

റോഡ് പണി തീർന്നിട്ടും; ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയില്ല; പ്രതിഷേധവുമായി ജനങ്ങൾ

തിരുവമ്പാടി: പുന്നക്കൽ – തിരുവമ്പാടി റോഡിന്റെ നവീകരണ പ്രവർത്തനം നടത്തിയപ്പോൾ ചില ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തത്തിൽ പ്രതിഷേധവുമായി ജനങ്ങൾ.

കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതോടെ തറിമറ്റം അങ്ങാടിയോട് ചേർന്ന് നിൽക്കുന്ന മാറ്റി സ്ഥാപിക്കാത്ത ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുകയും ചെയ്തതോടെ ഈ ഇലക്ട്രിക് പോസ്റ്റ് ഏതു നിമിഷവും വീഴുമെന്ന അവസ്ഥയിലുമാണ്. റോഡ് പണി തീർന്നിട്ടും പോസ്റ്റുകൾ പൂർണമായി മാറ്റാത്തത് അധികാരികളുടെ അനാസ്ഥയാണെന്നും എത്രയും പെട്ടെന്ന് അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് തറിമറ്റം പ്രതീക്ഷ സ്വാശ്രയ സംഘം യോഗം ആവശ്യപ്പെട്ടു.

ബിനു വടയാറ്റുകുന്നേൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് എം. കെ, ടോമി മറ്റത്തിൽ, ഹനീഫ ആച്ചപ്പറമ്പിൽ, സജിത്ത് കൂരാപ്പിള്ളിൽ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button