Thiruvambady
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്; എഫ് എൽ ടി സി സജ്ജം

കോവിഡ് കേസുകൾ പ്രതിദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 150 കിടക്കകൾ ഉള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്‌ദുറഹിമാൻ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ സെന്റർ അണുവിമുക്തമാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.







