Kerala

നാല് കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കല്‍പ്പറ്റ: കല്‍പ്പറ്റ ജെ.എസ്.പി അജിത് കുമാര്‍ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 4 കിലോയോളം കഞ്ചാവുമായി 2 പേരെ ജെ.എസ്.പി സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. ബത്തേരി കുപ്പാടി മുള്ളന്‍പാറ അരുണ്‍ (25) മൈതാനിക്കുന്ന് സ്വദേശി ഷിയാസ് (23) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ ബൈപ്പാസില്‍ നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഇരുവരും പിടിയിലായത്.

കല്‍പ്പറ്റ സി.ഐ.പി. പ്രമോദിന്റെ നേതൃത്വത്തില്‍ ജെ.എസ്.പി സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എസ്.ഐ. ജയചന്ദ്രന്‍ പി, പോലീസ് ഉദ്യോഗസ്ഥരായ അബ്ദുറഹ്മാന്‍ ടി. പി, വിപിന്‍ കെ.കെ, ഷാലു ഫ്രാന്‍സിസ് കല്‍പ്പറ്റ എസ്.ഐ ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്.

Related Articles

Leave a Reply

Back to top button