Thiruvambady
തോട്ടംതൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവമ്പാടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തോട്ടംതൊഴിലാളികൾ മേയ് 10 മുതൽ അനിശ്ചിതകാലസമരത്തിലേക്ക്.
കോവിഡ്കാലത്ത് റബ്ബർക്കമ്പനി മാനേജ്മെന്റ് തൊഴിലാളികൾക്ക് എതിരേയെടുത്ത നടപടികൾ പിൻവലിക്കുക, കോവിഡ്കാലത്തെ ആനുകൂല്യങ്ങൾ അനുവദിക്കുക, അർഹതപ്പെട്ട തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കാഷ്വൽ തൊഴിലാളികൾക്ക് ജോലിനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരുവർഷമായി തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻപോലും മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു.
സംയുക്ത യൂണിയൻ നേതാക്കളുടെ പ്രതിഷേധയോഗത്തിൽ ജോളി ജോസഫ്, മാന്ത്ര വിനോദ്, പി. മുസ്തഫ, കെ. വിനോദ്കുമാർ, കെ.വി. ഹരി, എ. അരുൺ കുമാർ എന്നിവർ സംസാരിച്ചു.







