Thiruvambady
തിരുവമ്പാടിയുടെ പുതിയ സാരഥിയായി ലിന്റോ ജോസഫ്

തിരുവമ്പാടി: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ 5596 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷവുമായി തിരുവമ്പാടി നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചു. തുടക്കത്തിൽ ഇരു സ്ഥാനാർഥികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചിരുന്നുവെങ്കിലും വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് എത്തിയപ്പോൾ ലിന്റോ ജോസഫ് വ്യക്തമായ ഭൂരിപക്ഷത്തോടുകൂടി മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഔദ്യോഗിക വിജയ പ്രഘ്യാപനം ഉടൻ ലഭ്യമാകും.







