Mukkam
സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കിറ്റ് കൈമാറി

കൊടിയത്തൂർ: പി ടി എം ഹൈസ്കൂൾ ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന്റെ(PHOSA 90) നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലേക്ക് സാനിറ്റൈസർ, മാസ്ക്ക്, ഗ്ലൗസ്, ഫെയ്സ് ഷീൽഡ് മുതലായവ അടങ്ങിയ മെഡിക്കൽ കിറ്റുകൾ കൈമാറി. സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് കിറ്റുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഫസൽ കൊടിയത്തൂർ, എം ടി റിയാസ്, അസോസിയേഷൻ ഭാരവാഹികളായ സി പി സൈഫുദ്ധീൻ, മജീദ് പി പി, അബൂബക്കർ പി സി, റഷീദ് സി എന്നിവർ പങ്കെടുത്തു.







