Thiruvambady
തിരുവമ്പാടി കെ എസ് ആർ ടി സി ഡിപ്പോ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് ഉടൻ യാഥാർഥ്യമാക്കുമെന്ന് എം എൽ എ

തിരുവമ്പാടി: വർഷങ്ങൾക്ക് മുൻപ് നിർമ്മാണ പ്രവർത്തി ആരംഭിച്ച തിരുവമ്പാടി കെ എസ് ആർ ടി സി സബ് ഡിപ്പോ നിർമ്മാണം എങ്ങുമെത്താത്ത നിലയിലാണുള്ളത്. പദ്ധതി സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നതാണ് പ്രവൃത്തികൾ നടത്തുന്നതിന് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പദ്ധതിയെ സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി കൂടിക്കാഴ്ച നടത്തിയതായും സാങ്കേതികത്വം പരിഹരിച്ച് നിർമാണം ആരംഭിക്കുന്നതിന് ഇടപെടലുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് അറിയിച്ചു.







