Thiruvambady

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കുതിച്ചുപാഞ്ഞ് അർഷാദിന്റെ ‘സ്നേഹവണ്ടി’

തിരുവമ്പാടി: നാടെങ്ങും കോവിഡ് ഭീതിയിൽ വിറങ്ങലിച്ച് കഴിയുമ്പോൾ കോവിഡിനെ ചെറുക്കാൻ കർമനിരതരായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്നവർക്ക് ഊർജം പകരുന്ന കേരളത്തിന്റെ യുവ ജനതയെക്കുറിച്ച് നാമെല്ലാം അനുദിനം കേൾക്കുന്നതാണ്. തിരുവമ്പാടി ഡി വൈ എഫ് ഐ സ്നേഹവണ്ടിയുമായി ഏതു നിമിഷവും ഓടിയെത്താൻ തയ്യാറായി നിൽക്കുന്ന അത്തരം ചില ചെറുപ്പക്കാർ ഉത്തമ മാതൃകയുമായി നമുക്ക് ചുറ്റുമുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വന്തം വീടുകളിൽ പോലും പോകാതെ കോവിഡ് രോഗികൾക്ക് യാത്രാ സൗകര്യമേർപ്പെടുത്തുകയാണ് ഡി വൈ എഫ് ഐ ഭാരവാഹികളായ അർഷാദും വിഷ്ണുവും, ജസ്റ്റിനും കൂട്ടരും, പി പി ഇ കിറ്റുകളുമായി ഏതുനേരവും സജ്ജരാണ് ഇവർ, കർമനിരതരായി പ്രവർത്തിക്കുന്ന ഇവർക്ക് വേണ്ട സഹായ സഹകരണങ്ങളുമായി ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡും ഒപ്പമുണ്ട്.

കഴിഞ്ഞ ദിവസം തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ ‘സ്നേഹവണ്ടി’യുടെ ചുമതല അർഷാദിനായിരുന്നു, തിരുവമ്പാടിയുള്ള ഒരു കിഡ്നി രോഗിക്കും കൂടെ വന്ന കൂട്ടിയിരിപ്പ് കാരനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ എത്തിച്ചതും, രോഗികളുടെ കൂട്ടിരിപ്പ് ചുമതല ഏറ്റെടുത്തും അർഷാദ് മാതൃകയായി, സ്വന്തം കാറിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രോഗികളെ അർഷാദ് കൊണ്ടുപോകുന്നത്, സാരഥിയും ഈ യുവാവ് തന്നെ, ഇത്തരം യുവാക്കളാണ് നാടിന്റെ കരുതൽ.

Related Articles

Leave a Reply

Back to top button