Thiruvambady

മഴക്കാല – പകർച്ചവ്യാധിപ്രതിരോധം – ജനകീയ ശുചീകരണ യജ്ഞം; തിരുവമ്പാടി മണ്ഡലതല അവലോകനം നടത്തി

തിരുവമ്പാടി: മഴക്കാല രോഗങ്ങൾ തടയൽ, പകർച്ചവ്യാധി പ്രതിരോധം എന്നിവയുടെ ഭാഗമായി 4, 5, 6 തിയതികളിൽ കേരളത്തിലാകെ നടക്കുന്ന ജനകീയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലതല അവലോകനം നടത്തി. കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾക്ക് വിധേയമായി ജനകീയ ശുചീകരണ യജ്ഞം വിജയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും നടത്തിയിട്ടുണ്ട്.

മാർക്കറ്റുകൾ, അങ്ങാടികൾ, കച്ചവടസ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ,വീടുകൾ തുടങ്ങി എല്ലായിടങ്ങളും പദ്ധതി പ്രകാരം ശുചീകരിക്കേണ്ടതുണ്ട്. കുടുംബശ്രീ, ഹരിതകർമ്മസേന, എൻ ആർ ഇ ജി, വിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണയജ്ഞം നടത്തുന്നത്.

Related Articles

Leave a Reply

Back to top button