Thiruvambady

കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിലെ ടാറിങ്ങിൽ വിള്ളൽ രൂപപ്പെട്ട പ്രദേശം യൂത്ത് കോൺഗ്രസ്‌ നേതാക്കൾ സന്ദർശിച്ചു

തിരുവമ്പാടി: അഴിമതിയിൽ മുങ്ങി അനിശ്ചിതത്വത്തിൽ തുടരുന്ന കൈതപോയിൽ-അഗസ്ത്യൻമുഴി റോഡിൽ നാല് മാസങ്ങൾക്ക് മുൻപ് നടത്തിയ ആദ്യഘട്ട ടാറിങ്ങിൽ വിള്ളൽ രൂപപ്പെട്ട പ്രദേശം യൂത്ത് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.

വിള്ളൽ രൂപപെടാനുള്ള പ്രധാന കാരണം അശാസ്ത്രീയ നിർമാണവും പ്രവർത്തിയിലെ അഴിമതിയുമാണന്ന് നിയോജകമണ്ഡലം പ്രസിഡന്റ്‌ സഹീർ എരഞ്ഞോണ ആരോപിച്ചു. കരാർ കമ്പനി പ്രവർത്തിയായ അടിവാരം ഹൈവേ മുൻപ് ഇതേ അവസ്ഥയിൽ പൊട്ടി പൊളിഞ്ഞത് ഗുണ നിലവാരം ഇല്ലാത്തതിനാലാണെന്ന് കണ്ടെത്തുകയും റിടാറിങ് നടത്തേണ്ടി വരികയും ചെയ്തിരുന്നു. അതേ സാഹചര്യം ഇവിടെ നിലനിൽക്കുണ്ടോ എന്ന് അധികൃതർ ലാബ് ടെസ്റ്റ് നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

അജ്മൽ യൂ സി, അമൽ നേടുങ്കല്ലേൽ, അരുൺ ആൻഡ്രൂസ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button