Kerala

വൈക്കത്ത് അമിത വേഗത്തില്‍ വന്ന ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ നാല് മരണം

വൈക്കം: കോട്ടയം വൈക്കത്ത് ഉണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചായാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന നാലു പേരാണ് മരിച്ചത്. ഉദയംപേരൂര്‍ സ്വദേശികളായ സൂരജ്, അച്ഛന്‍ വിശ്വനാഥന്‍, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്.

അതേസമയം, ബസില്‍ ഉണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ആറുമണിയോടെ വൈക്കം ചേരുംചുവട് പാലത്തിന് സമീപമാണ് സംഭവം. വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. എന്നാല്‍ കാറില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് വൈക്കം-എറണാകുളം പാതയില്‍ വാഹന ഗതാഗതം സ്തംഭിച്ചു.

Related Articles

Leave a Reply

Back to top button