Koodaranji
കൂടരഞ്ഞി അങ്ങാടിയിലെ മത്സ്യക്കടകളിൽ നിന്ന് 25 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

കൂടരഞ്ഞി അങ്ങാടിയിലെ മത്സ്യക്കടകളിൽ ആരോഗ്യവകുപ്പ് മിന്നൽപരിശോധന നടത്തി. പഴകിയതും കേടുവന്നതുമായ 25 കിലോ മത്സ്യം പിടിച്ചെടുത്തു. ഉടമകൾക്ക് പിഴ ചുമത്തി.
ജനങ്ങളെ ചൂഷണംചെയ്യുന്ന രീതിയിലുള്ള പ്രവൃത്തികൾ അനുവദിക്കില്ലെന്നും വരുംദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്നും മെഡിക്കൽ ഓഫീസർ ഡോ. പ്രിയ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൻ ജോർജിന്റെ നേതൃത്വത്തിൽ ജെ.എച്ച്.ഐ.മാരായ സന്ദീപ്, ജസ്റ്റി എന്നിവരാണ് പരിശോധന നടത്തിയത്.







