ഇരുവഴിഞ്ഞി-ചാലിയാർ സംഗമ കേന്ദ്രമായ കൂളിമാട് കൂട്ടക്കടവിൽ ശുചീകരണം നടത്തി

മുക്കം: ഒരു കാലത്ത് ജനങ്ങൾ പല ആവശ്യങ്ങൾക്കായും ആശ്രയിച്ചിരുന്ന പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സും ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു ഇടപെടലുകളും മൂലം മലിനമായിക്കൊണ്ടിരിക്കുന്നതുമായ ഇരുവഴഞ്ഞി പുഴയിൽ അജൈവ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഭവിഷ്യത്തുകൾ ഉൾക്കൊണ്ട് പുഴയുടെ സംരക്ഷണാർത്ഥം ഇരുവഴിഞ്ഞി-ചാലിയാർ സംഗമ കേന്ദ്രമായ കൂളിമാട് കൂട്ടക്കടവിൽ ശുചീകരണം നടത്തി.
കൊടിയത്തൂർ, ചാത്തമംഗലം പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും പഞ്ചായത്തുകളുടെ സംഘടനാ പ്രവർത്തകരും അടങ്ങുന്ന സംഘമാണ് ശുചീകരണ പ്രവർത്തന് ചുക്കാൻ പിടിച്ചത്.
ഇരുപതോളം വള്ളങ്ങൾ ഉപയോഗിച്ചു നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിൽ എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ, അക്ഷര കൂളിമാട്, വിഖായ, സാന്ത്വനം, വൈറ്റ് ഗാർഡ്, രാഹുൽ ബ്രിഗേഡ്, അഡ്വഞ്ചർ ക്ലബ്, ഡി വൈ എഫ് ഐ, സംഗമം വെസ്റ്റ് കൊടിയത്തൂർ തുടങ്ങിയ സംഘടനകൾ പങ്കെടുത്തു.







