Kerala
പള്ളികളിൽ ആരാധനകൾ നിർവ്വഹിക്കാൻ വിശ്വാസികളെ അനുവദിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കൾ

കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ ഘട്ടം ഘട്ടമായി ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളിൽ ആരാധനകൾ നിർവ്വഹിക്കാൻ വിശ്വാസികൾക്ക് അനുമതി നൽകണമെന്ന് മുസ്ലിം സംഘടനാ നേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
വിവിധ ഘട്ടങ്ങളായി ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ അതിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി ഈ വിഷയത്തെ സർക്കാർ ഗൗരവത്തിലെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നേരത്തെ എല്ലാ മത സംഘടനാ നേതാക്കളും ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. കോവിഡ് പ്രോട്ടോകാൾ പാലിച്ച് പള്ളികളിൽ ആരാധനകൾ നിർവ്വഹിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഉടനടി സർക്കാരിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കൾ പറഞ്ഞു.







