Thiruvambady
ശക്തമായ മഴയിൽ വീടിന് പിന്നിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കി അൽഫോൻസ കോളേജ് എൻഎസ്എസ് സംഘം

തിരുവമ്പാടി: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് നാടിയാനിയിൽ സജിയുടെ വീടിന്റെ പുറകുവശത്തേക്ക് ഇടിഞ്ഞുവീണ മണ്ണ് അൽഫോൻസ കോളേജ് എൻഎസ്എസ് സംഘം നീക്കം ചെയ്തു.
വാർഡ് മെമ്പർ ബോസ് ജേക്കബ്, കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, കോളേജ് യൂണിയൻ ചെയർമാൻ എബിൻ സണ്ണി, അധ്യാപകരായ സ്നേഹ മാത്യു, സിസ്റ്റർ ഡോ. അർപ്പിത എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.







