Kodanchery

വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് പ്രവാസി കോൺഗ്രസ്

കോടഞ്ചേരി: മലയാളത്തിലെ പ്രമുഖ വാർത്താ ചാനലിലെ തൽസമയ പരിപാടിയിൽ തന്റെ പരാതി അറിയിക്കാൻ വിളിച്ച യുവതിയെ അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാൻ ശ്രമിക്കാതെ, അസഹിഷ്ണതയോടെയും പരിഹാസത്തോടെയും സംസാരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെ തൽസ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റി നിർത്തണമെന്ന് പ്രവാസി കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ സംവിധാനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിൽ പ്രവർത്തിച്ച വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കാനുള്ള ആർജ്ജവം സർക്കാർ കാണിക്കണമെന്നും കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

പ്രവാസി കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോസഫ് ആലവേലിയിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ലൈജു അരീപ്പറമ്പിൽ, വിൻസെന്റ് വടക്കേമുറിയിൽ, ജോൺസൺ തറപ്പേൽ, ജോയ് ഇല്യാരാത്ത്‌, ബേബി ഇലവുങ്കൽ, രാജു വാകത്തടം തുടങ്ങിയവർ ഓൺലൈനായി ചേർന്ന യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button