Mukkam

മുക്കം നഗരസഭയിൽ 4 പേർക്ക് ഡെൽറ്റ വൈറസ്; സംഭവം പഴയത്

മുക്കം നഗരസഭ പരിധിയിലെ തോട്ടത്തിൻകടവിലും മണാശ്ശേരിയിലും ഇന്ന് കോവിഡ് 19 വകഭേദം ഡെൽറ്റ വൈറസ് സ്ഥിരികരിച്ചു എന്ന് പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതം.

40 ദിവസം മുൻപ് നടന്ന ടെസ്റ്റിൽ കോവിഡ് സ്ഥിരികരിച്ചവരിൽ നടത്തിയ വിശദമായ പരിശോധനയിൽ ഇന്ന് ഡി.എം.ഒ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഡെൽറ്റ ഫലം വന്നത്.

എന്നാൽ ഇവർക്ക് രോഗം നെഗറ്റിവായിട്ട് 23 ദിവസം കഴിഞ്ഞിട്ടുണ്ട്. കൃത്യമായ ക്വാറന്റയിനും ട്രീറ്റ്മെന്റും മോണിറ്ററിംഗും ഇവർക്ക് ലഭിച്ചിട്ടുണ്ടന്നും യാതൊരു പരിഭ്രാന്തിയുടെയും ആവശ്യമില്ലെന്നും മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, തോട്ടത്തിൻകടവ് ഡിവിഷൻ കൗൺസിലർ നൗഫൽ മല്ലശ്ശേരി എന്നിവർ പറഞ്ഞു.

Related Articles

Leave a Reply

Back to top button