Kerala

അനിൽ കാന്ത് സംസ്ഥാനത്തെ പുതിയ പൊലീസ്​ മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസ്​ മേധാവിയായി അനിൽ കാന്തിനെ തെരഞ്ഞെടുത്തു. നിലവിൽ റോഡ്​ സേഫ്​റ്റ്​ കമീഷണറായാണ്​ അദ്ദേഹം സേവനം അനുഷ്​ഠിക്കുന്നത്​​. 1988 ബാച്ച്​ ഐ.പി.എസ്​ ഉദ്യോഗസ്ഥനാണ്​ അനിൽകാന്ത്​.

ഏഴ്​ മാസം മാത്രമാണ്​ അനിൽ കാന്തിന്​ കാലാവധിയുള്ളത്​. വിവാദങ്ങളിലൊന്നും പെടാത്തത്​ അദ്ദേഹത്തിന്​​ ഗുണമായി. സംസ്ഥാന മന്ത്രിസഭ യോഗമാണ്​ അനിൽ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്​.

Related Articles

Leave a Reply

Back to top button