Kerala

ഡെങ്കിപനി പടരുന്നു; 13 പേർ ചികിത്സയിൽ, ഒരു മരണം

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാവുന്നു. കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള തീവ്രശ്രമത്തിനിടയിൽ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയാത്തതാണ് പനി പടരാനിടയാക്കിയത്

പഞ്ചായത്തിലെ പത്താം വാർഡിൽ പാറച്ചാലിൽ മുനീർ ഡെങ്കി ബാധിച്ചു മരിച്ചതോടെ ജനം ഭീതിയിലാണ്. ഒൻപത് വയസ്സുള്ള ഒരു ആൺകുട്ടി മെഡിക്കൽ കൊളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്. നിലവിൽ 13 ഡെങ്കി ബാധിതരും 12 കോവിഡ് ബാധിതരുമാണ് ചികിത്സയിലുള്ളത്.

സംസ്ഥാന പാതയ്ക്ക് സമീപമുള്ള രണ്ടു കുളങ്ങൾ കൊതുകു വളർത്തു കേന്ദ്രങ്ങളാണെന്ന നാട്ടുകാരുടെ പരാതിയിൽ അധികൃതർ മൗനം പാലിക്കുകയാണ്. കൊതുകു നിവാരണത്തിന് വാർഡ്തലത്തിൽ ഡ്രൈഡേ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശാസ്ത്രീയമായി നടത്താത്തത്‌ ഡെങ്കി കേസുകൾ വർധിക്കാനിടയാക്കിയെന്ന ആക്ഷേപമുണ്ട്.

Related Articles

Leave a Reply

Back to top button