വുമൺ ഓൺ വീൽസ് പദ്ധതി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : നാഷണൽ എൻ. ജി. ഒ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമശ്രീ മിഷൻ നടപ്പിലാക്കുന്ന വിമൺ ഓൺ വീൽസ് പദ്ധതി പ്രകാരം വനിതാ ഹാപ്പിനസ് ഉയർത്തുന്നതിനും, അവരുടെ തൊഴിൽ ശാലകളിലെ സമയം ലാഭിക്കുന്നതിനും വേണ്ടി പൊതുമേഖലയിലേയും, സ്വകാര്യ മേഖലയിലേയും സി. എസ്. ആർ. ഫണ്ടുകൾ, മാർക്കറ്റിംഗ് ഫണ്ടുകൾ, ക്രൗഡ് ഫണ്ടുകൾ എന്നിവ പ്രയോജനപെടുത്തി120000 രൂപ വിലയുള്ള ഹോണ്ട ആക്ടീവ 60000 രൂപക്ക് 50 ശതമാനം സബ്സിഡിക്ക് സ്ത്രീകൾക്ക് വിതരണം ചെയ്തു.
കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന വിതരണ പരിപാടി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അദ്ധ്യക്ഷത വഹിച്ചു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐ കുളമ്പിൽ മുഖ്യ സന്ദേശം നൽകി റോബർട്ട് അറക്കൽ,(വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ) ജോയി നെടുംപള്ളി (ചെയർമാൻ, ഗ്രാമശ്രീ മിഷൻ, കോടഞ്ചേരി ) സരോജ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 107 ൽ പരം സ്കൂട്ടി അനുവദിച്ചതിൽ 45 സ്കൂട്ടി വിതരണം ചെയ്തു.







