ലയനം സ്കൂൾ ഓഫ് ഫൈനാർട്സ് സിൽവർ ജൂബിലി ആഘോഷം സമാപിച്ചു

മുക്കം : ലയനം സ്കൂൾ ഓഫ് ഫൈനാർട്സ് സിൽവർ ജൂബിലി ആഘോഷം സമാപിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന സിൽവർ ജൂബിലി ആഘോഷം നർത്തകി ദീപ്തി പാറോൽ ഉദ്ഘാടനം ചെയ്തു. ചിത്രകലാ അധ്യാപകൻ സിഗ്നി ദേവരാജൻ അധ്യക്ഷനായി. സംവിധായകൻ രാഹുൽ കൈമല മുഖ്യാതിഥിയായി. സുഹാന സലീം, മുക്കം വിജയൻ, സലാം കാരമൂല, ശശി കച്ചേരി, സലിം മണാശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർഥികളുടെ നൃത്ത അരങ്ങേറ്റം, ലയനം ബാൻഡ് ഒരുക്കിയ മ്യൂസിക്കൽ ഫ്യൂഷൻ തുടങ്ങിയവ അരങ്ങേറി. രണ്ടാംദിവസത്തെ പരിപാടികൾ സിനിമാതാരം അഞ്ജു അരവിന്ദ് ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എം.എൽ.എ. മുഖ്യാതിഥിയായി. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി. പ്രജിത പ്രദീപ്, എ.സി. നിസാർ ബാബു തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ വിവിധമേഖലകളിലെ കലാകാരന്മാരെ ആദരിച്ചു. ലയനം വിദ്യാർഥികളുടെ ഗാനമേള, ശാസ്ത്രീയസംഗീതം, വയലിൻ ഫ്യൂഷൻ, പഞ്ചരത്നകൃതി ആലാപനം, ഗിറ്റാർ, കീബോർഡ്, ഡ്രംസ്, തബല പ്രകടനം, നൃത്തനൃത്യങ്ങൾ തുടങ്ങിയവ അരങ്ങേറി.







