Kodiyathur
വനിതാ മെമ്പറെ അധിക്ഷേപിച്ച എൽ.ഡി.എഫ് നേതാക്കൾക്കെതിരെ കൊടിയത്തൂരിൽ ജനകീയ പ്രതിഷേധം നടത്തി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആയിശ ചേലപ്പുറത്തിനെ അധിക്ഷേപിച്ച എൽ.ഡി.എഫ് നടപടിയിൽ പ്രതിഷേധിച്ച് പന്നിക്കോട് അങ്ങാടിയിൽ കൊടിയത്തൂർ പഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.
കെ.വി അബ്ദുറഹിമാൻ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി സി.ജെ ആൻ്റണി ഉദ്ഘാടനം ചെയ്തു. കെ.ടി മൻസൂർ, എൻ.കെ അഷ് ഫ്, ശസുദ്ധീൻ ചെറുവാടി, മജീദ് പുതുക്കുടി യു.പി മമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, എം. സിറാജുദ്ദീൻ, ബഷീർ പുതിയോട്ടിൽ, മജീദ് മൂലത്ത് കെ.ടി ഹമീദ്, സുജ ടോം തുടങ്ങിയവർ സംസാരിച്ചു.