Kodanchery
സമ്മതിദാനാവകാശ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി:വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമ്മതിദാനാവകാശ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ടയേഡ് പ്രിൻസിപ്പലും സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഷിവിച്ചൻ മാത്യു ക്ലാസ്സ് നയിച്ചു.
സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം, ഓരോ ഇന്ത്യൻ പൗരന്റെയും അവകാശങ്ങളും കടമകളും, രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചുള്ള അടിസ്ഥാനങ്ങളുമെല്ലാം ക്ലാസിലൂടെ വോളന്റിയർമാർക്ക് ആഴത്തിൽ മനസിലാക്കാനായി.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ. ജെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ എൻഎസ്എസ് വളണ്ടിയർമാരായ മുഹമ്മദ് ഹാബിൽ, തമിസ് മുഹമ്മദ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ ഏവർക്കുമായി പങ്കുവച്ചു.
എൻഎസ്എസ് വളണ്ടിയർ ഡിയോൻ നന്ദി രേഖപ്പെടുത്തി. അക്സൽ റൂബി മാർക്കോസ് പരിപാടിയുടെ ആങ്കറിംഗ് നിർവഹിച്ചു.







