Kodiyathur

തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ഷട്ടിൽ കോർട്ട് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂളിൽ ഷട്ടിൽ കോർട്ട് മുൻ പ്രധാനാധ്യാപകൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ അബ്ദുൽ ജബ്ബാർ അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക ഷെറീന ടീച്ചർ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട് എസ്.എം.സി ചെയർമാൻ സോജൻ മാത്യു, ശ്രീ ബിജു, ശ്രീമതി ഷംന, ശ്രീമതി സൗജത്ത് എന്നിവർ സംസാരിച്ചു.

തുടർന്ന് എല്ലാവരേയും ആവേശത്തിലാഴ്ത്തി ഉദ്ഘാടനമൽസരം നടന്നു. പ്രധാനാധ്യാപിക ഷെറീന ടീച്ചറും മുൻ പ്രധാനാധ്യാപകൻ ശ്രീജിത്ത് സാറും തമ്മിലായിരുന്നു മൽസരം. വളരെ ആവേശത്തോടെ മത്സരം കാണികൾ ഏറ്റെടുത്തു. പഠനത്തോടൊപ്പം മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ വേണ്ടിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പരിപാടികൾക്ക് ദിലീപ് സാർ നേതൃത്വം നൽകി. സാലിം സാർ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button