Kodiyathur

പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കൊടിയത്തൂർ: സി.പി.ഐ.എം പോളിറ്റ്ബ്യുറോ അംഗവും പ്രതിപക്ഷ നേതാവുമായ സ. പിണറായി വിജയന്റെയും, എം.എൽ.എ പി.എ മുഹമ്മദ്‌ റിയാസിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ചു. സി.പി.ഐ.എം കൊടിയത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പൊതുയോഗം ഇ രമേശ്‌ ബാബു ഉദ്ഘാടനം ചെയ്തു. നാസർ കൊളായി, മമ്മദ് കുട്ടി കെ.സി, അഖിൽ കണ്ണാംപറമ്പിൽ, ലാലു പ്രസാദ് ഇ, അനസ് ടി, മോഹൻദാസ് വി, ശംസുദ്ധീൻ കെ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കെ പി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ അരുൺ സ്വാഗതവും ഗിരീഷ് കാരക്കുറ്റി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button