Kodiyathur

ദോഹ: കൊടിയത്തൂർ സർവീസ് ഫോറം ലേഡീസ് വിംഗിന് പുതിയ കമ്മിറ്റി നിലവിൽ വന്നു

കൊടിയത്തൂർ :കൊടിയത്തൂർ സർവീസ് ഫോറം (KSF) ലേഡീസ് വിംഗിന്റെ പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് അൽ ജസീറ അക്കാദമിയിൽ വെച്ച് നടന്നു.യോഗത്തിൽ ഫിദ ഇർഷാദ് സ്വാഗതം ആശംസിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ് താഹിറ അമീൻ അധ്യക്ഷത വഹിച്ചു. ശഫീഖ് വി.വി, ഫയാസ് കാരക്കുറ്റി എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. KSF പ്രസിഡന്റ് അസീസ് എം.എ, മുജീബ് എൻ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഷബ്നം മുറാദ് പ്രസിഡന്റായും ജീന ജാസ്മിൻ ജനറൽ സെക്രട്ടറിയായും ലബീബ അഷ്‌റഫ്‌ ട്രഷററായും മർവ ബദിയുസ്സമാൻ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഫസ്ന അമീർ, റഫാ യാസീൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായി ചുമതലയേറ്റു.

അൽഫത്ത് ബീവി കളത്തിൽ, നഫ്‌ല ഇസ്മായിൽ, ഡോ. നാസിയ ഷാ, നസീബ അമീൻ, ഫിദ കെ.കെ., ഹസ്ന അനീസ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
അഡ്വൈസറി ബോർഡ് അംഗങ്ങളായി താഹിറ അമീൻ, രേഷ്മ അലി, ഫാഖിറ ആമീൻ, സീനത്ത് പി.കെ, സഫ്ന ഫിൽസർ എന്നിവരെയും തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികൾക്കും കമ്മിറ്റി അംഗങ്ങൾക്കും ആശംസകൾ നേർന്നുകൊണ്ട് യോഗം സമാപിച്ചു. KSF ലേഡീസ് വിങ്ങിന്റെ തുടർപ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി നേതൃത്വം നൽകും.

Related Articles

Leave a Reply

Back to top button