ഓൺലൈൻ കുത്തക കച്ചവട ഭീമന്മാരെ നിയന്ത്രിക്കുക

കൊടിയത്തൂർ: ചെറുകിട കച്ചവടക്കാർക്ക് ഭീഷണിയായ ഓൺലൈൻ കുത്തക കച്ചവട ഭീമന്മാരെ നിയന്ത്രിക്കണമെന്ന് കൊടിയത്തൂർ യുവചേതന ഓഡിറ്റോറിയത്തിൽ ചേർന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൊടിയത്തൂർ യൂണിറ്റ് ജനറൽ ബോഡിയോഗം കേന്ദ്ര കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
എം അബ്ദുള്ള കോയ യുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയോഗം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി എൻ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡണ്ട് കുയ്യിൽ സുൽഫിക്കർ, ഗിരീഷ് കാരക്കുറ്റി, കരിം കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
അമീറലി സേവന കേന്ദ്രം സ്വാഗതവും ഹമീദ് കല്ലട നന്ദിയും പറഞ്ഞു.
ഭാരവാഹികളായി: എം അബ്ദുള്ള കോയ (പ്രസിഡന്റ്), അബ്ദുൽ കരീം ഊരാളി കുന്നത്ത്, കരീം കൊടിയത്തൂർ (വൈസ് പ്രസിഡന്റ്മാർ) അമീർ അലി സേവന കേന്ദ്രം (സെക്രട്ടറി)
സി കെ അബ്ദുള്ള, ബെന്ന ഷെറിൻ (ജോ: സെക്രട്ടറിമാർ) ഹമീദ് കല്ലട (ട്രഷറർ).







