Kodanchery
കുരുന്നുകൾക്ക് കൈത്താങ്ങായി ചങ്ങാതിക്കൂട്ടം ക്ലബ്ബ്; ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് 1,51,600 രൂപ

കോടഞ്ചേരി: എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) എന്ന ജനിതക രോഗം ബാധിച്ച മൂന്ന് കുരുന്നുകൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി ചങ്ങാതിക്കൂട്ടം ക്ലബ്ബ് കോടഞ്ചേരി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വിജയകരമായി പൂർത്തിയായി. ചലഞ്ചിലൂടെ സമാഹരിച്ച 1,51,600 രൂപ ക്ലബ്ബ് അംഗങ്ങൾ ചേർന്ന് കൈമാറി.
സമൂഹത്തിന്റെ സഹകരണത്തോടെയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായത്തിനായുള്ള ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും ക്ലബ്ബ് ഭാരവാഹികൾ നന്ദി അറിയിച്ചു.







