Kodanchery

കോടഞ്ചേരി ഗവ. ആശുപത്രിക്ക് പുതിയ ആംബുലൻസ് കൈമാറി

കോടഞ്ചേരി: കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിയുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ആംബുലൻസ് അനുവദിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം കോടഞ്ചേരി ഗവൺമെന്റ് ആശുപത്രിയിൽ നടന്നു.

പുതിയ ആംബുലൻസിന്റെ സേവനം ലഭ്യമാകുന്നതോടെ അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ വേഗത്തിലും സുരക്ഷിതമായും ആശുപത്രികളിലെത്തിക്കാനും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാനും സാധിക്കും. ആശുപത്രിയുടെ ആരോഗ്യസേവനങ്ങൾക്ക് പുതിയ ആംബുലൻസ് കൂടുതൽ കരുത്തേകും.

Related Articles

Leave a Reply

Back to top button