Kodiyathur

കുരുന്നുകളെ രക്ഷിക്കാൻ വ്യാപാരികളുടെ ചായ സൽക്കാരം

കൊടിയത്തൂർ: എസ് എം എ രോഗo ബാധിച്ച കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ വ്യാപാരികളുടെ ചായ സൽക്കാരം. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റാണ് ചായ സൽക്കാരവും പാട്ടുരാവും സംഘടിപ്പിച്ചത്. ജില്ലാ വൈസ് പ്രസിഡണ്ട് റഫീക്ക് മാളിക ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ് പെരിഞ്ചീരി മുഖ്യപ്രഭാഷണം നടത്തി. ടി.കെ ഹനീഫ, വി. ഷംലൂലത്ത്, സി.പി മുഹമ്മദ്, പി.പി ഫൈസൽ പ്രസംഗിച്ചു. മജീദ് കോട്ടമ്മൽ, അബ്ദുസമദ് കണ്ണാട്ടിൽ, കെ കുട്ടി ഹസ്സൻ, കെ മുനീർ, ടി.കെ സിദ്ദീഖ്, എം.പി ഉബൈദ്, ഹമീദ് ചാലക്കൽ, കെ.സി അഫ്സൽ, നിസാർ കൊളായി, ജാഫർ പൂളക്കൽ, കെ.ടി അബ്ദുൽ മജീദ്, എ.പി റിയാസ്, സി കെ അബ്ദുല്ല, പി.വി ആഷിക്, ശരീഫ് എള്ളങ്ങൽ, കെ സലീൽ, അബ്ദുൽ കരീം കോട്ടമ്മൽ, നഫീസ ഉവി, നുസ്രത്ത് കോട്ടമ്മൽ, അഷ്കർ പുതുക്കുടി, വി കെ ആലിക്കുട്ടി, സാജിദ് കുണ്ടു കുളി, എ.എം.ബി ഹുസ്സൻകുട്ടി, പി പി മുഹമ്മദലി, മിഥിലാജ് തേനായിൽ നേതൃത്വം നൽകി.

ഗ്രാമ പഞ്ചായത്ത് മെമ്പർ എം.പി ജുമൈല, വ്യാപാരി സംഘടനയുടെ പഞ്ചായത്ത് ഭാരവാഹികൾ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button