Kodiyathur
എം.എസ്.എം സ്റ്റഡി സെൻ്റർ പ്രതിഭകളെ ആദരിച്ചു
കൊടിയത്തൂർ: ഈ വർഷം എം.എസ്.എം സ്റ്റഡി സെന്ററിൽ പഠിച്ചു എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങ് കൊടിത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി.സി അബ്ദുറഹ്മാൻ മാസ്റ്റർ, ഡോ. ഒ.സി അബ്ദുൽ കരീം, സി.പി അബ്ബാസ് സാഹിബ്, കെ.വി സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റഡി സെൻറർ ഡയറക്ടർ പി.സി ഷമീമിൻ്റെ അധ്യക്ഷതയിൽ നാസിഫ് വി സ്വാഗതവും സുഹാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.