Thiruvambady
അനുസ്മരണയോഗവും ഫോട്ടോ അനാച്ഛാദനവും നടത്തി
തിരുവമ്പാടി : സി.പി.എമ്മിന്റെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി യൂണിയൻ നേതാവായിരുന്ന എം. രാമകൃഷ്ണനെയും സി.ഐ.ടി.യു. നേതാവായിരുന്ന പി.എം. മുഹമ്മദിനെയും അനുസ്മരിച്ചു.
മത്തായി ചാക്കോ സ്മാരകമന്ദിരത്തിൽ ഫോട്ടോ അനാച്ഛാദനവും നടത്തി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സജി ഫിലിപ്പ് അധ്യക്ഷനായി. സി. ഗണേഷ് ബാബു, ജോളി ജോസഫ്, ഗീതാ വിനോദ്, കെ.കെ. ദിവാകരൻ, ഇ. ജനാർദനൻ എന്നിവർ സംസാരിച്ചു.