Thiruvambady
നഷ്ടപ്പെട്ട പേഴ്‌സ് ഉടമയ്ക്ക് തിരികെ നൽകി ജ്വല്ലറി ഉടമ

തിരുവമ്പാടി: യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപിടിപ്പുള്ള പേഴ്‌സ് തിരികെ നൽകി മനുഷ്യനന്മയുടെ മറ്റൊരു മാതൃകയായി തിരുവമ്പാടി ജെ.കെ ജ്വല്ലറി ഉടമ. ആധാർ കാർഡ്, പാൻ കാർഡ്, എ.ടി.എം കാർഡുകൾ എന്നിവയ്ക്കൊപ്പം പണം അടങ്ങിയ പേഴ്‌സാണ് യാതൊരു കുറവും വരുത്താതെ ഉടമയ്ക്ക് തിരികെ നൽകിയിരിക്കുന്നത്.
കൂടരഞ്ഞി – ഈങ്ങാപ്പുഴ യാത്രക്കിടയിലാണ് പേഴ്‌സ് നഷ്ടമായത്. കണ്ണോത്ത് പെട്രോൾ പമ്പിൽ എത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടമായ വിവരം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ വീട്ടിൽ മറന്നതാകാമെന്ന് കരുതി യാത്ര തുടരുകയായിരുന്നു.ഇന്ന് രാവിലെ ജെ.കെ ജ്വല്ലറി ഉടമ ഫോൺ വഴി ബന്ധപ്പെട്ടു പേഴ്‌സ് ലഭിച്ചതായി അറിയിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമായത്. തുടർന്ന് പേഴ്‌സ് ഉടമയ്ക്ക് കൈമാറുകയും ചെയ്തു.







