Mukkam
സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്കു അർഹനായി കൂടരഞ്ഞി സ്വദേശി ഷഫീഖ് നീലിയാനിക്കൽ

മുക്കം: മുത്തേരി യിൽ വയോധികയെ പീഡിപ്പിച്ചു കവർച്ച ചെയ്ത കേസിലെ അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓഫ് ഓണർ ബഹുമതിക്കു കൂടരഞ്ഞി സ്വദേശി ഷഫീഖ് നീലിയാനിക്കൽ അർഹനായി. പ്രതിയെ പറ്റി യാതൊരു വിവരവും ലഭിക്കാതെ വന്ന നിർണായകമായ മുക്കം പീഡനക്കേസിൽ എല്ലാ പഴുതുകളും അടച്ചു കേസന്വേഷണം വളരെ വ്യക്തതയോടെ പൂർത്തീകരിക്കാൻ സാധിച്ചു.
കോഴിക്കോട് റൂറൽ ജില്ലയിലെ എട്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ഈ ബഹുമതി ലഭിച്ചു.എല്ലാവർഷവും സംസ്ഥാന പോലീസ് മേധാവി അന്വേഷണമികവുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നതാണ് ഈ ബഹുമതി.







