Thiruvambady
ജവഹർ യൂത്ത് ഫൗണ്ടേഷൻ സ്നേഹസ്പർശം പദ്ധതി മൊബൈൽ ഫോൺ കൈമാറി

തിരുവമ്പാടി : ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ജവഹർ യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പഠന സൗകര്യം എത്തിക്കുന്ന പദ്ധതി സ്നേഹസ്പർശം തിരുവമ്പാടി പഞ്ചായത്തിലും. തിരുവമ്പാടി നിയോജകമണ്ഡലം ഗാന്ധി ദർശൻ യുവജന വിഭാഗം ചെയർമാൻ സിജു.പി ഫൗണ്ടേഷൻ ഭാരവാഹികളോട് ആവശ്യപ്പെട്ടതനുസരിച്ച്, വിദ്യാർത്ഥിക്ക് നൽകുന്നതിന് വേണ്ടി കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എം. നിയാസ് മൊബൈൽ ഫോൺ ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഗോപി മൂത്തേടത്തിന് കൈമാറി. ജവഹർ യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു.
ഡി സി സി സെക്രട്ടറി ബാബു പൈക്കാട്ടിൽ ഫൗണ്ടേഷൻ കൺവീനർ അഡ്വ ഗഫൂർ പുത്തൻപുര, ഫാറൂഖ് പുത്തലത്ത്, ഷമീർ പരപ്പാറ, തുടങ്ങിയവർ പങ്കെടുത്തു.
ദാമോദരൻ ആറാം പുറത്ത്, അപ്പു പാറമണ്ണിൽ,സെബാസ്റ്റിയൻ കുറ്റൂളി, എന്നിവർ നേതൃത്വം കൊടുത്തു.







