Kodanchery
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ ജൈവ പച്ചക്കറി വിളവെടുപ്പ്

കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ കാർഷിക ക്ലബ്ബ്, കോടഞ്ചേരി കൃഷി ഭവനുമായി സഹകരിച്ച് നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് പ്രധാനാധ്യാപിക മേഴ്സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഷനോജ് ആന്റണി, മാത്യു ജോസഫ്, ബിൻസി മാത്യു ,അജേഷ് ജോസ് കാർഷിക ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പൂർണ്ണമായും ജൈവ കൃഷിരീതി അവലംബിച്ച് പയർ, വെണ്ട, ചീര, കാബേജ്, കോളി ഫ്ലവർ, മുളക്, തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്.
Kodanchery News







