Kerala

ക്ലബ് ഹൗസിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ പഴുതുകൾ

സമൂഹ മധ്യമ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ക്ലബ് ഹൗസ് ചർച്ചകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് ബാലാവകാശ കമ്മീഷൻ. ഈ വിഷയം സംബന്ധിച്ച് ഐ.ടി. സെക്രട്ടറി, ഡി,ജി,പി, ഉൾപ്പെടെ എട്ട് പേർക്ക് ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. പതിനെട്ട് വയസിൽ താഴെയുള്ളവർ ക്ലബ് ഹൗസിൽ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. ക്ലബ് ഹൗസിൽ കുട്ടികൾ ലൈംഗീക ചൂഷണത്തിന് വിധേയമാകുന്നെന്ന പരാതിയെ തുടർന്നാണ് നടപടി.

തുടർച്ചയായ സൈബർ പട്രോളിംഗ് നടത്തുന്നതിനും വ്യാജ അക്കൗണ്ടുകളും നിയമ വിരുദ്ധ നടപടികളും തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ തയാറാക്കി നൽകണമെന്ന് കമ്മീഷൻ അംഗം കെ. നസീർ ചാലിയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഐ.ടി. സെക്രെട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ അക്കൗണ്ട് എടുക്കുന്നില്ലെന്നും അവരുടെ നിലവിലുള്ള അക്കൗണ്ടുകൾ റദ്ദാക്കിയെന്നും സർക്കാർ ഉറപ്പ് വരുത്തണം.

Related Articles

Leave a Reply

Back to top button