Thiruvambady

മലവെള്ളപ്പാച്ചിൽ; പാലത്തിന്റെ തൂണിൽ ഇരുന്ന് ഭക്ഷണം കഴിച്ച് യുവാക്കൾ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്

തിരുവമ്പാടി ∙ പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിന്റെ   തൂണിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന യുവാക്കൾ മലവെള്ളപ്പാച്ചിലിൽ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബൈക്കിൽ  പാലത്തിനു സമീപം എത്തിയ  യുവാക്കൾ പാലത്തിന്റെ  തൂണിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. പുഴയിൽ പെട്ടെന്ന് വെള്ളം വരുന്നത് കണ്ട   സമീപവാസികൾ  വിവരമറിയിച്ചതിനെ തുടർന്ന്  നാട്ടുകാരും സമീപത്തെ കടയിലെ ആളുകളും  ചെന്ന്  മുന്നറിയിപ്പ് നൽകിയപ്പോഴാണ് യുവാക്കൾ ശ്രദ്ധിച്ചത്.

പാലത്തിനടുത്തുള്ള വഴിയിൽ വെള്ളം കയറിയതിനാൽ വളരെ കഷ്ടപ്പെട്ടാണ് ഇവർ തിരിച്ച് റോഡിൽ കയറിയത്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പെട്ടെന്നു തന്നെ ബൈക്കിൽ കയറി യുവാക്കൾ മടങ്ങി. ടൂറിസ്റ്റുകളുടെ വരവ്  മുൻനിർത്തി കോടഞ്ചേരി പഞ്ചായത്ത് ടാസ്ക് ഫോഴ്സിനെ കഴിഞ്ഞ ദിവസം വരെ സ്ഥലത്ത് നിയോഗിച്ചിരുന്നു.

Related Articles

Leave a Reply

Back to top button