Puthuppady

കോവിഡിനെ പ്രതിരോധിക്കാന്‍ പുതുപ്പാടിയിൽ കുടുംബശ്രീയുടെ ആരോഗ്യ സഭ

പുതുപ്പാടി: ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും ആരോഗ്യ വകുപ്പും സംയുക്തമായി ആരോഗ്യസഭ നടത്തി. കോവിഡ് മഹാമാരിയില്‍ നിന്നും കുടുംബശ്രീ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാന്‍ കുടുംബശ്രീ നടപ്പാക്കുന്ന മിഷന്‍ കോവിഡ് 19 പ്രതിരോധിക്കാം സുരക്ഷിതരാകാം എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ആരോഗ്യ സഭ സംഘടിപ്പിച്ചത്.

ആരോഗ്യ സഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയെ സംബന്ധിച്ച സംശയങ്ങള്‍ക്ക് ആരോഗ്യ വിഭാഗത്തിന്റെ പ്രതിനിധികള്‍ മറുപടി നല്‍കി. കോവിഡ്കാലം സാധാരണക്കാരുടെ ജീവിതത്തില്‍ വരുത്തിയ ബുദ്ധിമുട്ടുകളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. കുടുംബശ്രീ അംഗങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും പഞ്ചായത്ത് ഭരണസമിതി വ്യക്തമായ മറുപടികള്‍ നല്‍കി. കോവിഡിനെ പ്രതിരോധിക്കാന്‍ കുടുംബശ്രീ സംവിധാനത്തിന് നടത്താന്‍ സാധിക്കുന്ന ഇടപെടലുകളെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും ചര്‍ച്ച നടന്നു.

ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി സി കവിത മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ആയിഷബീവി, ബിജു തോമസ്, സിന്ദു ജോയി, സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷീബ സജി, വൈസ് ചെയര്‍പേഴ്സണ്‍ ഗീത ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയരാജ് വിഷയാവതരണം നടത്തി. ഓണ്‍ലൈനായി നടത്തിയ പരിപാടിയില്‍ സി ഡി എസ്, എഡിഎസ്, കുടുംബശ്രീ അംഗങ്ങള്‍, ആര്‍ ആര്‍ ട്ടി അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button