Thiruvambady

പാർലമെൻ്റ് മാർച്ചിന് ഐക്യദാർഢ്യവുമായി ഇടത് കർഷക സംഘടനകൾ

തിരുവമ്പാടി: സംയുക്ത കർഷക സമിതി നയിക്കുന്ന പാർലമെൻ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് കർഷക സംഘടനകൾ തിരുവമ്പടിയിൽ സമരം നടത്തി. തിരുവമ്പാടിയിൽ നടന്ന സമരം വി.കെ.പീതംബരൻ ഉദ്ഘാടനം ചെയ്തു.

കേരള കർഷക കോൺഗ്രസ് എം പ്രതിനിധി തറപ്പേൽ ബെന്നി അധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി പുരുഷോത്തമൻ, ഗണേഷ് ബാബു, കിസാൻ സഭ പ്രതിനിധി ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു. കിസാൻ ജനതദൾ പ്രതിനിധി സുനിൽ ജോർജ്ജ്, മുഹമ്മദ് കാളിയേടത്ത്, ജിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button