Puthuppady
പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിക്കുന്നു

അടിവാരം :മലബാർ സ്വാതന്ത്ര്യസമര നായകരെ തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുസ്ലിം യൂത്ത് ലീഗ് അടിവാരം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ അടിവാരം അങ്ങാടിയിൽ സമര പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു.
തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി താജു വി.കെ, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുത്തു അബ്ദുസലാം, വാർഡ് പ്രസിഡന്റ് അബ്ദുറഹ്മാൻ കുഞ്ഞി, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അബുബക്കർ സിദ്ദീഖ്, ഷമീർ വളപ്പിൽ, മുർഷിദ് (MSF), ഹംസ കോഴിക്കോടൻ, അബ്ദുറഹ്മാൻ, മുഹമ്മദ് വി.കെ, ശംസുദ്ദീൻ ഹസനി,ജലീൽ, അഷ്റഫ്,ജാബിർ ,ഖാദർ കളക്കുന്ന്, അബു , തുടങ്ങിയവർ പങ്കെടുത്തു.






