Kodanchery

‘സ്നേഹ ഭവനത്തിന്റെ’ താക്കോൽദാനം നിർവഹിച്ചു

കോടഞ്ചേരി :പള്ളിപ്പടി പാലം അകാലത്തിൽ വേർപെട്ടുപോയ മാർട്ടിൻ വടക്കു പുറത്ത് ഇന്റെ കുടുംബത്തിന് ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിർമിച്ചുനൽകിയ സ്നേഹ ഭവനത്തിന്റെ താക്കോൽദാനം കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വക്കേറ്റ് ടി സിദ്ദിഖ് കുടുംബാംഗങ്ങൾക്ക് താക്കോൽ നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ഇടയിൽ ഇറങ്ങിച്ചെന്നു അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും സാമൂഹ്യപ്രതിബദ്ധത കാണിച്ച് പൊതുസമൂഹത്തിനു മുന്നിൽ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല അധ്യക്ഷതവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോസ് പെരുമ്പള്ളി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി ജോസഫ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ, ജിജി എലിവാലുങ്കൽ, വിൽസൺ തറപ്പിൽ, റോയി കളത്തൂർ, സോങ്സൺ കോതമ്പ് നാനി, സിജോ മാൾഓല, ഫ്രാൻസിസ് വി സി ബി ചിപ്പിലിത്തോട്, ജോസഫ് ആലവേലിയിൽ, ലൈജു അരീപ്പറമ്പിൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button