Puthuppady
പറക്കും അണ്ണാനെ കെണിവെച്ചുപിടിച്ച് ഇറച്ചിയാക്കിയ കേസിൽ ഒരാൾ പിടിയിൽ

പുതുപ്പാടി: പറക്കുംഅണ്ണാനെ കെണിവെച്ചുപിടിച്ച് ഇറച്ചിയാക്കിയതിന് ഒരാളെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ കക്കാട്ടുമ്മൽമീത്തൽ കീരനെയാണ് പിടികൂടിയത്. ഇയാളിൽനിന്ന് രണ്ട് പറക്കും അണ്ണാന്റെ നാലുകിലോ ഇറച്ചിയും വേട്ടയ്ക്കുപയോഗിച്ച സാധനങ്ങളും കണ്ടെടുത്തു.
താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആസിഫ്, വനംവാച്ചർമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. താമരശ്ശേരി കോടതി പ്രതിയെ റിമാൻഡുചെയ്തു.







